Current Date

Search
Close this search box.
Search
Close this search box.

40 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം; പിതാവിന്റെ ഖബര്‍ സന്ദര്‍ശിച്ച് കരീം യൂനുസ്

തെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരന്‍ കരീം യൂനുസിനെ മോചിപ്പിച്ചതായി ഇസ്രായേല്‍ അധികൃതര്‍ വ്യാഴാഴ്ച രാവിലെ അറിയിച്ചു. 40 വര്‍ഷത്തെ തടങ്കലിന് ശേഷമാണ് 66കാരനായ കരീം യൂനുസ് ജയില്‍ മോചിതനാകുന്നത്. ഇസ്രായേല്‍ ജയിലുകളില്‍ 4500 ഫലസ്തീന്‍ തടവുകാര്‍ കഴിയുന്നതിനാല്‍ താന്‍ സന്തോഷവാനല്ലെന്ന് കരീം യൂനുസ് ജയില്‍ മോചിതനായ ശേഷം പറഞ്ഞു. കരീം യൂനുസിന്റെ ഇസ്രായേല്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രി അരിയീ ദഅ്‌രി ആവശ്യപ്പെട്ടു.

ഹദാരീം ജയില്‍ നിന്ന് തെല്‍ അീവിവിന് വടക്കുള്ള റഅനാന പട്ടണത്തിലെ ബസ് സ്റ്റോപ്പിലേക്ക് ഇസ്രായേല്‍ അധികൃതര്‍ പോലീസ് വാഹനത്തില്‍ കരീം യൂനുസിനെ മാറ്റി. സ്ഥലം തിരിച്ചറിയാന്‍ സഹായിച്ച വഴിയാത്രക്കാരന്റെ ഫോണില്‍ നിന്ന് കുടുംബവുമായി ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു -അല്‍ജസീറ മാധ്യമപ്രവര്‍ത്തക ജിവാര അല്‍ബുദൈരി റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കൊടി ഉയര്‍ത്താതെ 100 വര്‍ഷമായി പോരാടുന്ന നമ്മുടെ ഫലസ്തീന്‍ ജനതയെ താന്‍ അഭിവാദ്യം ചെയ്യുന്നതായി കരീം യൂനുസ് പറഞ്ഞു.

ഫലസ്തീന്‍ തടവുകാരുടെ തലവനെന്ന് അറിയപ്പെടുന്ന കരീം യൂനുസ് 1983 ജനുവരി ആറിന് ബെന്‍-ഗുറിയോണ്‍ സര്‍വകലാശാലയില്‍ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അദ്ദേഹത്തനപ്പോള്‍ 23 വയസ്സായിരുന്നു. അറസ്റ്റിന്റെ തലേദിവസം രാത്രി ഇസ്രായേല്‍ സൈന്യം ആറ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

തുടക്കത്തില്‍, ഏത് ജയിലിലാണ് കരീമിനെ പാര്‍പ്പിച്ചരിക്കുന്നതെന്ന് കുടുംബത്തിന് അറിയുമായിരുന്നില്ല. അഭിഭാഷകന്റെ സഹായത്തോടെ മാസങ്ങള്‍ക്ക് ശേഷമാണ് കരീം അസ്ഖലാന്‍ ജയിലാലാണെന്ന് കുടുംബം അറിയുന്നത്. ഇസ്രായേലിലെ മിക്ക ജയിലിലുകളിലേക്കും കരീമിനെ മാറ്റിയിരുന്നു. നിരോധിത പ്രസ്ഥാനമായ ഫത്ഹുമായുള്ള ബന്ധം, സായുധ ചെറുത്തുനില്‍പ്പ് സംഘങ്ങളില്‍ പങ്കാളിത്തം, ഇസ്രായേല്‍ സൈനികനെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധിച്ചു. പിന്നീട് ശിക്ഷയില്‍ ഇളവ് ലഭിക്കുകയായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles