Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന് സഹായവുമായി സൗദി,കുവൈത്ത്,യു.എ.ഇ

ദുബൈ: ബഹ്‌റൈന് 10 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യയും,കുവൈത്തും യു.എ.ഇയും ഉടന്‍ കരാറിലൊപ്പുവെക്കും. കുവൈത്തിലെ അല്‍ റായി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജോര്‍ദാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മൂന്ന് രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഈ കരാറില്‍ ഒപ്പിടുക.

ബഹ്‌റൈന് സാമ്പത്തിക സ്ഥിരത നല്‍കാനുള്ള പിന്തുണയുടെ ഭാഗമായാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ ബഹ്‌റൈനില്‍ വച്ച് കരാറിലൊപ്പിടും. നേരത്തെ ഇതു സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. ബഹ്‌റൈനില്‍ കറന്‍സി പ്രതിസന്ധി രൂക്ഷമാവുകയും സാമ്പത്തികാവസ്ഥ മോശമാവുകയും ചെയ്തിരുന്നു. രാജ്യത്ത് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തുടരുന്നുണ്ട്.

Related Articles