Current Date

Search
Close this search box.
Search
Close this search box.

പ്രായോഗിക സാഹചര്യം കണക്കിലെടുത്ത് ഇറാന്‍ ഭരണത്തില്‍ വിധിപറയുമെന്ന് സൗദി

റിയാദ്: പ്രായോഗിക സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി ഭരണത്തില്‍ വിധിപറയുമെന്ന് സൗദി വിദേശകാര്യ മന്ത്രി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയാണ് വിദേശനയത്തെ സംബന്ധിച്ച് അന്തിമമായി അഭിപ്രായം പറയുകയെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇറാന്‍ ആഗ്രഹിക്കുന്നതായി റഈസി തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍, ഇറാനും സൗദിക്കുമിടയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങള്‍ രമ്യതയില്‍ പര്യവസാനിക്കേണ്ടതുണ്ട്. യമനിലെ സൈനിക ഇടപെടല്‍ നിര്‍ത്തിവെക്കണമെന്ന് സൗദിയോട് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആറ് വര്‍ഷത്തെ യുദ്ധത്തിന് ശേഷം യമനിലെ ഹൂഥികളെ ഇല്ലായ്മ ചെയ്യുന്നതില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം പരാജയപ്പെട്ടിരിക്കുകയുമാണ്. ഈ യുദ്ധത്തില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. യമനിലെ സാഹചര്യത്തെ ലോകത്തെ മോശം മാനുഷിക പ്രതിസന്ധിയെന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്. അതുപോലെ, സംയുക്ത സമഗ്ര പദ്ധതിയെന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ആണവ കരാറിനെ (Joint Comprehensive Plan of Action ) സൗദി എതിര്‍ക്കുന്നുമുണ്ട്.

Related Articles