Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന് കൈകൊടുത്ത് സൗദി രാജകുമാരന്‍ എം.ബി.എസ്

അമ്മാന്‍: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ച ജോര്‍ദാന്‍ സന്ദര്‍ശിച്ചു. ജോര്‍ദാനുമായുള്ള സൗദിയുടെ ബന്ധത്തില്‍ വര്‍ഷങ്ങളായി വിള്ളലുണ്ടെങ്കിലും, ഇപ്പോള്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത് കാണിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി നേതൃത്വം ജോര്‍ദാന്‍ സന്ദര്‍ശിക്കുന്നത്. യുക്രെയ്ന്‍ യുദ്ധവും, കോവിഡ്-19 മഹാമാരിയും മൂലം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എം.ബി.എസിന്റെ ജോര്‍ദാന്‍ സന്ദര്‍ശനം.

പുതിയ നിക്ഷേപങ്ങളും സാമ്പത്തിക പദ്ധതികളും തുടരാനും, ജോര്‍ദാന്‍-സൗദി ബന്ധത്തില്‍ പുതിയ ഘട്ടത്തിനും ഉള്ള അവസരമാണിതെന്ന് മുതിര്‍ന്ന ജോര്‍ദാന്‍ ഉദ്യോഗസ്ഥന്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ഏറ്റെടുത്ത മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതികളെങ്കിലും ഈ സന്ദര്‍ശനത്തിലൂടെ സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിസിനസ്സ് നേതൃത്വങ്ങളും ഉദ്യോഗസ്ഥരും അറിയിച്ചു. എന്നാലത് യാഥാര്‍ഥ്യമാകുമെന്ന് കരുതാനാകില്ല -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സന്ദര്‍ശനത്തിന്റെ ഭാഗമായി എം.ബി.എസ് തിങ്കളാഴ്ച ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. അടുത്തമാസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശാനിരിക്കുകയാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി എം.ബി.എസിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സുരക്ഷാ വിഷയങ്ങളിലും ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിലും സഹകരിച്ചിരുന്ന ജോര്‍ദാനും സൗദിയും കഴിഞ്ഞ ഏതാനും ദശാബ്ദക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.

ജോര്‍ദാന്‍ ഒരിക്കലും സൗദിയുടെ രാഷ്ട്രീയത്തോട് (യമനെതിരായ യുദ്ധം ഉള്‍പ്പെടെ) പൂര്‍ണമായി പ്രതിബദ്ധത കാണിച്ചിട്ടില്ല. ട്രംപ് ഭരണകുടവുമായുള്ള സൗദിയുടെ അടുത്ത ബന്ധം അറബ്, ഇസ്രായേല്‍ സമാധാന സ്ഥാപനത്തിനുള്ള ജോര്‍ദാന്റെ നിര്‍ണായക പങ്കിനെ ദുര്‍ബലപ്പെടുമെന്ന് യു.എസിന്റെ ശക്തമായ സഖ്യകക്ഷിയായ ജോര്‍ദാന്‍ മനസ്സിലാക്കിയ സാഹചര്യത്തിലാണ് ജോര്‍ദാനും സൗദിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles