Current Date

Search
Close this search box.
Search
Close this search box.

സൗദി അറേബ്യ: വാഹനാപകടത്തില്‍ 35 പേര്‍ മരിച്ചു

റിയാദ്: 39 തീര്‍ത്ഥാടകരെയും വഹിച്ച് യാത്ര പുറപ്പെട്ട സ്വകാര്യ ബസ് സൗദി പ്രവിശ്യയായ മദീനയില്‍ ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. അറബ് രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുളള യാത്രക്കാരുമായി യാത്ര പുറപ്പെട്ട ബസാണ് ചരക്കുവണ്ടിയുമായി അല്‍അക്ഹല്‍ പട്ടണത്തില്‍ ബുധനാഴ്ച കൂട്ടിയിടിച്ചത്.

സൗദിയില്‍ 2018 ഏപ്രലില്‍ വലിയ ഇന്ധന ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച് നാല് ബ്രിട്ടീഷ് തീര്‍ത്ഥാടകര്‍ മരിക്കുകയും മറ്റ് പന്ത്രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. 2017 ജനുവരിയില്‍ മക്കയില്‍ നിന്ന് മദീനയിലേക്കുളള യാത്രയിലും രണ്ടു മാസം പ്രായമുളള കുട്ടിയടക്കം ആറു ബ്രിട്ടീഷ് പൗരന്മാരും വാഹനാപകടത്തില്‍ മരിച്ചിരുന്നു.

Related Articles