Current Date

Search
Close this search box.
Search
Close this search box.

സൗദി: വരുമാനത്തില്‍ വര്‍ധനയുണ്ടായതായി അരാംകോ

റിയാദ്: മൂന്നാം പാദത്തിലെ അറ്റാദായം ഇരട്ടിയിലധികമായി ഉയര്‍ന്നതായി രാജ്യത്തെ എണ്ണ ഉത്പാദകരായ അരാംകോ. ക്രൂഡ് ഓയിലിന്റെ വിലയും, വിറ്റഴിച്ച അളവും വര്‍ധിച്ചതാണ് നിരീക്ഷകരുടെ പ്രവചനങ്ങളെ മറികടന്ന് വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയത്.

ഒരു വര്‍ഷം മുമ്പത്തെ 11.8 ബില്യണ്‍ ഡോളറില്‍ നിന്ന് സെപ്റ്റംബര്‍ 30 വരെയുള്ള പാദത്തില്‍ അറ്റാദായം 30.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഞായറാഴ്ച നിക്ഷേപ വിനിമയ കേന്ദ്രത്തില്‍ അരാംകോ അറിയിച്ചു. ഇത് നാല് നിരീക്ഷകരുടെ 28.4 ബില്യണ്‍ ഡോളര്‍ ശരാശരി അറ്റാദായ പ്രവചനത്തിന് മുകളിലായിരുന്നു.

സുപ്രധാന വിപണികളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വര്‍ധനയും, എണ്ണയുടെ ആവശ്യം കുതിച്ചുയരുകയും ചെയ്തതിന്റെ ഫലമാണ് ഞങ്ങളുടെ അസാധാരണമായ മൂന്നാം പാദത്തിലെ പ്രകടനം. അതുപോലെ, ഞങ്ങളുടെ വ്യത്യസ്തമായ കുറഞ്ഞ ചെലവുമാണ് -അരാംകോയുടെ ചീഫ് എക്‌സിക്യൂട്ടീവ് അമീന്‍ നാസിര്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles