Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെതിരായ ഓസ്‌ട്രേലിയയുടെ തീരുമാനം; സ്വാഗതം ചെയ്ത് സൗദി

റിയാദ്: ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്ന തീരുമാനം പുനുഃപരിശോധിക്കുമെന്ന ഓസ്‌ട്രേലിയയുടെ നീക്കത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. ഫലസ്തീന്‍ വിഷയത്തില്‍ ന്യായമായ പരിഹാരം കണ്ടെത്താന്‍ അന്താരാഷ്ട്ര സമൂഹങ്ങളുടെ ഒറ്റക്കെട്ടായ ശ്രമങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖുദ്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. 2018ല്‍ പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണ്‍ സര്‍ക്കാറിന്റെ തീരുമാനമാണ് പുതിയ സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നത്. ഇസ്രായേലിന്റെയും ഫലസ്തീന്റെയും സമാധാന ചര്‍ച്ചയുടെ ഭാഗമായി പരിഹരിക്കപ്പെടേണ്ട വിഷയമാണിതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് വ്യക്തമാക്കിയിരുന്നു.

ജറൂസലമിനെ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന യു.എസിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന തീരുമാനം മോറിസണ്‍ പ്രഖ്യാപിച്ചത്.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് ശേഷം ഇസ്രായേല്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ മേഖലയുള്‍പ്പെടെയുള്ള മുഴുവന്‍ ജറൂസലം നഗരത്തെയും രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഇസ്രായേല്‍ കാണുന്നത്. അതേസമയം, അധിനിവേശ കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികളും കാണുന്നു. ഗസ്സ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി സ്ഥാപിക്കാനിരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കിഴക്കന്‍ ജറൂസലമിനെയാണ് കാണുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles