Current Date

Search
Close this search box.
Search
Close this search box.

റഷ്യയും യുക്രെയ്‌നും കരാറിലേക്ക് അടുത്തതായി തുര്‍ക്കി

അങ്കാറ: റഷ്യയും യുക്രെയ്‌നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചതായി തുര്‍ക്കി. ഇരുവിഭാഗവും വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി തുര്‍ക്കി പറഞ്ഞു. യുക്രെയ്‌നെ സൈനികവത്കരിക്കുന്നതില്‍ തടയാനും, അപകരടരമായ ദേശീയവാദികളെ ശുദ്ധീകരിക്കാനും ലക്ഷ്യംവെച്ച് പ്രത്യേക സൈനിക നടപടിക്ക് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍ ഫെബ്രുവരി 24ന് യുക്രെയ്ന്‍ അധിനിവേശത്തിന് തുടക്കമിടുകയായിരുന്നു.

തീര്‍ച്ചയായും, യുദ്ധം തുടരുകയും, സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍, വ്യവസ്ഥകളിലെത്തുന്നത് എളുപ്പമല്ല. പക്ഷേ, ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് പ്രവര്‍ത്തനം ശക്തിയാര്‍ജിക്കുന്നുവെന്നതാണ് -തുര്‍ക്കി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവുസൊഗ്ലു ദക്ഷിണ തുര്‍ക്കി പ്രവിശ്യയായ അന്റാലിയയില്‍ ഞായറാഴ്ച പറഞ്ഞു. ഇരുവിഭാഗങ്ങളും കരാറിലേക്ക് അടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles