Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി, മ്യാന്‍മര്‍, ചൈന മനുഷ്യക്കടത്ത് നടത്തുന്ന രാഷ്ട്രങ്ങള്‍: യു.എസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: മ്യാന്‍മര്‍, ചൈന, തുര്‍ക്കി ഭരണകൂടങ്ങളെ വിമര്‍ശിച്ച് യു.എസ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍ എന്നിവയെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്. കൂട്ടമായി തടങ്കലില്‍ പാര്‍പ്പിക്കുക, രാഷ്ട്രീയ പഠനം നടത്തുക എന്നീ നീക്കത്തിലൂടെ മുസ്‌ലിം ഭൂരിപക്ഷമായ ഉയിഗൂരികള്‍ക്കും, ഇതര മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാല് വര്‍ഷമായി ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഉദ്ധരിച്ച് ചൈനീസ് പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ ഭരണകൂടമാണ് മനുഷ്യക്കടത്ത് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആളുകളെ ചേര്‍ക്കുകയോ കുട്ടികളായ സൈനികരെ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന സായുധ സേന, പൊലീസ്, സുരക്ഷാ സേന തുടങ്ങിയ സംവിധാനങ്ങളുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയേയും ഉള്‍പ്പെടുത്തിയതായി ആഗോള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യു.എസ് പ്രസിഡന്റ് ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെങ്കില്‍ സൈനിക സഹായം, വില്‍പന ഈ രാഷ്ട്രങ്ങള്‍ക്ക് നിര്‍ത്തിവെക്കുന്നതായിരിക്കും.ഭരണകൂടം തന്നെ മനുഷ്യക്കടത്ത് നടത്തുന്ന 11 രാഷ്ട്രങ്ങളെ ഞങ്ങള്‍ രേഖപ്പെടുത്തുന്നു. ഉദാഹരണമായി, പൊതുമരാമത്ത് പദ്ധതികളിലോ സമ്പദ്‌വ്യവസ്ഥാ മേഖലകളിലോ നിര്‍ബന്ധിത തൊഴില്‍ നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാറിന് പ്രത്യേകിച്ച് പ്രാധാന്യമുണ്ടെന്ന് കരുതുന്നു -സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

തുടര്‍ച്ചയായ പത്താം വര്‍ഷവും ക്യൂബന്‍ സര്‍ക്കാര്‍ വിദേശ മെഡിക്കല്‍ ദൗത്യങ്ങളില്‍ നിന്ന് എങ്ങനെ ലാഭം നേടിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനുഷ്യക്കടത്തിനെ പ്രതിരോധിക്കാന്‍ 17 രാഷ്ട്രങ്ങള്‍ വേണ്ടത്ര ശ്രമം നടത്തുന്നില്ലെന്ന് ബൈഡന്‍ ഭരണകൂടം പറഞ്ഞു.

Related Articles