Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥിള്‍ക്ക് സമ്മാനമായി ‘സമാധാനത്തിന്റെ പ്രാവുകള്‍’

അബൂദാബി: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന എട്ടു വയസ്സുകാരി അഞ്ജുമാന്‍ ഇന്ന് വളരെയധികം സന്തോഷത്തിലാണ്. മനോഹരമായ ഒരു സമ്മാനം കൈയില്‍ കിട്ടിയതോടെ തുള്ളിച്ചാടി നടക്കുകയാണ് അഞ്ജും. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളാണ് കോക്‌സ് ബസാറിലെ ക്യാംപുകളില്‍ കഴിയുന്ന 150ഓളം കുട്ടികള്‍ക്ക് സമ്മാനം നല്‍കിയത്.

അന്താരാഷ്ട്ര സമാധാന ദിനമായി യു.എന്‍ പ്രഖ്യാപിച്ച വെള്ളിയാഴ്ചയാണ് കുട്ടികള്‍ക്ക് ‘സമാധാനത്തിന്റെ പ്രാവുകള്‍’ എന്നു പേരിട്ട മനോഹരമായ പ്രാവിന്‍ കുഞ്ഞുങ്ങളെ സമ്മാനമായി നല്‍കിയത്.

ദുബൈ ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘത്തിനു പുറമെ പാകിസ്താനിലെ എന്‍.ആര്‍.എസ് ഇന്റര്‍നാഷണല്‍,യു.കെ ആസ്ഥാനമായുള്ള എന്‍.ജി.ഒ എന്നിവരാണ് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചിറകുകള്‍ കുട്ടികള്‍ക്കായി വിരിച്ചുനല്‍കിയത്.
ലോകത്തുള്ള ഏത് സംഘര്‍ഷങ്ങളുടെയും ആദ്യ ഇരകള്‍ കുട്ടികള്‍ ആണെന്നും അതുകൊണ്ടാണ് സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇത്തരം കളിപ്പാവകള്‍ നിര്‍മിച്ചുനല്‍കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. പാകിസ്ഥാനിലെ എന്‍.ആര്‍.എസ് ഇന്റര്‍നാഷണലിലെ സ്ത്രീകള്‍ കൈകൊണ്ട് നിര്‍മിച്ചതാണ് ഈ പ്രാവുകള്‍. 650ഓളം പ്രാവുകളാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്.

Related Articles