Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തുകാരെ മോചിപ്പിക്കണമെന്ന് സൗദിയോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

റിയാദ്: സൗദിയില്‍ തടവില്‍ കഴിയുന്ന ഈജിപ്തുകാരെ ഉടന്‍ വിട്ടയക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അധികൃതരോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആറിലെ ഇസ്രായേലിനെതിരായ യുദ്ധത്തെ അനുസ്മരിച്ച് പരിപാടി നടത്തയതിന് ശേഷം 20 മാസമായി തടവില്‍ കഴിയുന്ന 10 ഈജിപ്ഷ്യന്‍ നൂബിയക്കാരെ ഉടന്‍ മോചിപ്പിക്കണമെന്ന് സൗദി അധികൃതരോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ബുധനാഴ്ച ആവശ്യപ്പെടുകയായിരുന്നു.

തങ്ങളുടെ സാംസ്‌കാരിക പൈതൃകം പ്രകടിപ്പിച്ചതിന്റെ പ്രതികാരമെന്നോണം നൂബിയക്കാരെ സൗദി അധികൃതര്‍ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തു. രാജ്യത്തെ മോശം പ്രതിച്ഛായയ മറച്ചുപടിക്കാന്‍ വലിയ കായിക, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സൗദി അധികൃതര്‍ ബില്യണ്‍കണക്കിന് ഡോളറുകള്‍ ചെലവഴിക്കുന്നു. എന്നാല്‍, ഈ അറസ്റ്റ് ഒരാളുടെ അവകാശത്തെയും സംസ്‌കാരത്തെയും ഭരണകൂടം എത്രമാത്രം പരിഗണിക്കുന്നണ്ടെന്ന് കാണിക്കുന്നു -ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ മൈക്കല്‍ പേജ് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles