Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിക്, വംശീയവാദി; റിക്കറ്റ്‌സ് കുടുംബത്തിനെതിരെ വിമര്‍ശനം

ലണ്ടന്‍: വംശീയവാദിയും ഇസ്ലാമോഫോബികുമായ റിക്കറ്റ്‌സിന്റെ കുടുംബം പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ചെല്‍സി ഏറ്റെടുക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. മുന്‍ ചെല്‍സി താരവും വംശീയ വിരുദ്ധ നിലപാടുകളില്‍ നേരത്തെ ശക്തമായി പ്രതികരിച്ച പോള്‍ കൊണോവില്ലയാണ് ഇപ്പോള്‍ റിക്കറ്റ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘ഞാന്‍ വേണ്ടത്ര കാണുകയും കേള്‍ക്കുകയും ചെയ്തു. വംശീയ നിലപാടുകള്‍ കാരണം റിക്കറ്റ്‌സ് ചെല്‍സി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു’- പോള്‍ ട്വിറ്ററില്‍ കുറിച്ചു. റിക്കറ്റ്‌സ് കുടുംബത്തെ എതിര്‍ത്ത് ട്വിറ്ററില്‍ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. NoToRicketts എന്ന ഹാഷ്ടാഗോടെയാണ് ക്യാംപയിന്‍. അതേസമയം, റിക്കറ്റ്‌സ് അനുകൂലിച്ചുള്ള ഒരു വിഭാഗവും രംഗത്തുണ്ട്.

‘അമുസ്ലിംകളോടുള്ള കടുത്ത വിരോധവും പക്ഷപാതവും കാരണം മുസ്ലിംകള്‍ സ്വാഭാവികമായും നമ്മുടെ ശത്രുവാണ്’ എന്ന് 2019ല്‍ റിക്കറ്റ്‌സ് അയച്ചതായ മെയില്‍ പുറത്തുവന്നിരുന്നു. അന്നും ഇതിനെതിരെ ആരാധകര്‍ അടക്കം രംഗത്തുവന്നിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ ചെല്‍സി ഉടമയായ റോമന്‍ അബ്രമോവിച്ചിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അദ്ദേഹത്തിന് ഉപരോധമേര്‍പ്പെടുത്താനും യു.കെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്തിലെ തന്നെ മുന്‍നിര ക്ലബായ ചെല്‍സി വിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. തുടര്‍ന്ന് നിരവധി ശതകോടീശ്വരന്മാരാണ് താല്‍പര്യം അറിയിച്ചം രംഗത്തെത്തിയിരുന്നത്.

Related Articles