Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ഉദ്യോഗസ്ഥരുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

തെഹ്‌റാന്‍: യു.എസ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി അപ്രഖ്യാപിത സന്ദര്‍ശനം നടത്തി ഇറാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതതായി ഇറാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉപപ്രധാനമന്ത്രി കൂടിയായ അബ്ദുറ്ഹമാന്‍ അല്‍ഥാനി ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്‌റാഹീം റഈസിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തുകയും, നയതന്ത്ര ബന്ധത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തതായി ഐ.ആര്‍.എന്‍.എ അറിയിച്ചു.

ഖത്തറുമായുള്ള ബന്ധത്തിന് ഇറാന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതായി റഈസി പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ വിദേശ നയത്തിലെ മുഖ്യ പരിഗണന അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനാണ്. അയല്‍രാജ്യങ്ങള്‍ക്ക് ഇറാന്‍ ആശംസ നേരുന്നുവെന്ന് തീര്‍ച്ചപ്പെടുത്തുക -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നയതന്ത്ര പുരോഗതിയെ കുറിച്ചും, സുപ്രധാന അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ഖത്തര്‍ ഉന്നത നയതന്ത്രജ്ഞര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അല്‍ഥാനി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വാഷിങ്ടണില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇറാന്‍ സന്ദര്‍ശിക്കുന്നത്.

Related Articles