Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പിനെ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; അനധികൃത നിര്‍മാണമെന്ന് ആരോപണം

സൂറിച്ച്: 2022ലെ ഖത്തര്‍ ലോകകപ്പിന് തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. ലോകകപ്പിനുള്ള സ്റ്റേഡിയം നിര്‍മിക്കാനുള്ള സ്ഥലം അനധികൃതമായി കൈയേറിയതാണെന്നാണ് പുതിയ ആരോപണം. അല്‍ അഫ്രാന്‍ എന്ന ഗോത്രവര്‍ഗ്ഗക്കാരാണ് പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ ഭൂമി അനധികൃതമായി കൈയേറിയാണ് ഖത്തര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതെന്നാണ് ഇവരുടെ പരാതി.

ഇതു സംബന്ധിച്ച് ഫിഫക്ക് പരാതി നല്‍കിയിരിക്കുകയാണിവര്‍. കഴിഞ്ഞ 20 വര്‍ഷമായി തങ്ങളെ ഉപദ്രവിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുത്തതാണെന്നാണ് ഇവരുടെ പരാതി. ഖത്തറിന് ടൂര്‍ണമെന്റ് നടത്താനുള്ള അനുമതി റദ്ദാക്കണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അല്‍ അഫ്രാന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഫിഫ അധികൃതര്‍ക്ക് ഗോത്രവര്‍ഗ പ്രതിനിധികള്‍ നേരിട്ടാണ് പരാതി കൈമാറിയത്.

വിവിധ രാജ്യത്തു നിന്നുള്ള ജനങ്ങള്‍ ഒരുമിച്ചു കൂടുകയും സ്‌നേഹവും സാഹോദര്യവും ആദരവും പരസ്പരം പങ്കിടുകയും കൈമാറുകയും ചെയ്യുന്ന മേളയാണ് ലോകകപ്പ്. എന്നാല്‍ ഖത്തര്‍ സ്വന്തം പൗരന്മാര്‍ക്കിടയില്‍ ഇവ പര്യാപ്തമാക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

 

Related Articles