Current Date

Search
Close this search box.
Search
Close this search box.

ഉപരോധത്തിനിടയിലും ഖത്തര്‍ 2032 വരെ യു.എ.ഇക്ക് പ്രകൃതി വാതകം വിതരണം ചെയ്യും

ദോഹ: ഖത്തറിനെതിരെ യു.എ.ഇയടക്കമുള്ള രാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെ യു.എ.ഇയിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. ഡോള്‍ഫിന്‍ പൈപ്പ് ലൈന്‍ വഴിയാണ് 2032 വരെ ദുബൈയിലേക്ക് എണ്ണ വിതരണം ചെയ്യുക.

ഇതു സംബന്ധിച്ച കരാര്‍ പുതുക്കിയതായി ഖത്തര്‍ പെട്രോളിയം ചീഫ് എക്‌സിക്യൂട്ടീവ് സഅദ് ഷെരീദ അല്‍ കഅബിയാണ് അറിയിച്ചത്. രണ്ട് ബില്യണ്‍ ക്യുബിക് അടി ഗ്യാസ് ആണ് ഒരു ദിവസം പൈപ്പ്‌ലൈന്‍ വഴി വിതരണം ചെയ്യുന്നത്. യു.എ.ഇയിലെ 30 ശതമാനം ഊര്‍ജോപയോഗത്തിനും ഈ ഗ്യാസാണ് ഉപയോഗിക്കുന്നത്.

എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം)യുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് ഖത്തര്‍ ഉദ്ദേശിക്കുന്നതെന്നും പ്രതിവര്‍ഷം 77 മില്യണ്‍ ടണ്ണില്‍ നിന്നും 110 മില്യണ്‍ ടണ്ണിലേക്ക് ഉത്പാദനം വര്‍ധിപ്പിക്കുമെന്നും അല്‍ കഅബി അറിയിച്ചു. ഇത് ഖത്തറിന്റെ മൊത്തം ഗ്യാസ് ഉത്പാദനം പ്രതിദിനം 4.8 മില്യണ്‍ ബാരലില്‍ നിന്നും 6.2 ബാരലിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles