Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ അധിനിവേശത്തെ കുറിച്ച് ലോകം നിശബ്ദമാകുന്നതിനെ വിമർശിച്ച് ഖത്തർ അമീർ

ദോഹ: ഇസ്രായേലിന്റെ അതിക്രമത്തെയും, ഫലസ്തീൻ, അറബ് രാജ്യങ്ങളുടെ മേൽ തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന അധിനിവേശത്തെയും ചെറുക്കാൻ ഫലപ്രദമായ നടപടി കെെകൊള്ളാൻ കഴിയാത്ത ലോക സമൂഹത്തിന്റെ വിശ്വാസതയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ചോദ്യം ചെയ്തു.

യു.എൻ ജനറൽ അസംബ്ലിയുടെ 75-ാം സമ്മേളനത്തിൽ, തന്റെ വീഡിയോ പ്രസം​ഗത്തിലാണ് ഇസ്രാേയൽ തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ രാജ്യങ്ങളും സംഘടനകളും നിലപാട് സ്വീകരിക്കാത്തതിനെ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ചോദ്യം ചെയ്തത്. അന്താരാഷ്ട്ര പ്രമേയങ്ങളുടെയും, ദ്വിദരാഷ്ട്ര പരിഹാര ശ്രമങ്ങളുടെയും ന​ഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നതെന്നും ശൈഖ് തമീം പറഞ്ഞു.

Related Articles