Current Date

Search
Close this search box.
Search
Close this search box.

വനിതകളുടെ വിദ്യാഭ്യാസം; താലിബാന്‍ നീക്കം നിരാശാജനകമെന്ന് ഖത്തര്‍

ദോഹ: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് താലിബാന്‍ ഭരണകൂടം സ്വീകരിക്കുന്ന നയം നിരാശാജനകവും പിന്തിരിപ്പനുമാണെന്ന് ഖത്തര്‍ ഉന്നത നയതന്ത്രജ്ഞന്‍. ഇസ്‌ലാമിക സംവിധാനം എങ്ങനെയായിരിക്കണമെന്ന് താലിബാന്‍ നേതൃത്വം ദോഹയിലേക്ക് നോക്കണമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം തുടരുന്നത് തടയുന്ന താലിബാനെ പരാമര്‍ശിച്ച് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുറഹ്‌മാന്‍ പറഞ്ഞു. വ്യാഴാഴ്ചയിലെ വാര്‍ത്ത സമ്മേളനത്തില്‍ ദോഹയില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസഫ് ബോറലുനൊപ്പം ശൈഖ് അബ്ദുറഹ്‌മാന്‍ സംസാരിക്കുകയായിരുന്നു. താലിബാന്‍ അധികാരത്തിലേറി ആഴ്ചകള്‍ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഈയിടെ അഫ്ഗാനില്‍ നാം കണ്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചില പിന്തരപ്പന്‍ ചുവടുവെപ്പുകള്‍ നിരാശാജനകമാണ് -ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

Related Articles