Current Date

Search
Close this search box.
Search
Close this search box.

ഖറദാവിയുടെ ഖബറടക്കം ഇന്ന് വൈകീട്ട് ദോഹയില്‍

ദോഹ: അന്തരിച്ച ആഗോള പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് (ചൊവ്വ) വൈകീട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് നടക്കും. അസര്‍ നമസ്‌കാരാനന്തരം ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ വെച്ചാണ് മയ്യിത്ത് നമസ്‌കാരം നടക്കുക. ഖബറടക്ക ചടങ്ങുകള്‍ അബൂ ഹാമൂറില്‍ വെച്ചും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരത്തിനുള്ള വീടിന് സമീപം ഒരുക്കിയിട്ടുണ്ട്. നേരത്തെ ളുഹര്‍ നമസ്‌കാരത്തിന് ശേഷം എന്നാണ് അറിയിച്ചിരുന്നത്, എന്നാല്‍ പിന്നീട് നമസ്‌കാര സമയം മാറ്റം വരുത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ദോഹയില്‍ വെച്ചായിരുന്നു ഖറദാവിയുടെ അന്ത്യം. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ആഗോള മുസ്ലിം പണ്ഡിത വേദിയുടെ മുന്‍ അധ്യക്ഷനായ അദ്ദേഹം മുസ്ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ് കൂടിയായിരുന്നു. 1926 സെപ്റ്റംബര്‍ ഒന്‍പതിന് ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തിലായിരുന്നു ജനനം. മക്ക ആസ്ഥാനമായുള്ള മുസ്ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇസ്ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ നിരവധി ആഗോള സംഘടനകളില്‍ അംഗമായിരുന്നു.

ആഗോള ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി അന്തരിച്ചു

 

Related Articles