Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ ത്രികക്ഷി കൂടിക്കാഴ്ച നടത്തി അഫ്ഗാന്‍, ഖത്തര്‍, യു.എസ്

അങ്കാറ: തുര്‍ക്കിയില്‍ വെള്ളിയാഴ്ച ആരംഭിച്ച അന്റാലിയ നയതന്ത്ര ഫോറത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്റെയും ഖത്തറിന്റെയും യു.എസിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ത്രികക്ഷി യോഗം ചേര്‍ന്നു. അനദൊലു വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ഥാനി, അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി ടോം വെസ്റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

സാമ്പത്തിക-രാഷ്ട്രീയ ബന്ധം സ്ഥാപിക്കാനുള്ള താലിബാന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഊന്നിപറഞ്ഞ്, പുതിയ സര്‍ക്കാറിനെ അംഗീകരിക്കാനും സ്വത്തുക്കള്‍ അഫ്ഗാന്റെ നിയമാനുസൃത അവകാശമെന്ന നിലയില്‍ വിട്ടുനല്‍കാനുമുള്ള താലിബാന്റെ ആഹ്വാനം മുത്തഖി ആവര്‍ത്തിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

അന്താരാഷ്ട്ര സമൂഹവുമായി ക്രിയാത്മകവും നയതന്ത്രപരവുമായ ഇടപഴകലിന് മുമ്പത്തെക്കാള്‍ കൂടുതല്‍ അനുയോജ്യമാണ് അഫ്ഗാനിലെ സാഹചര്യമെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles