Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: തൊഴിലില്ലായ്മയെ ചൊല്ലി പൊലീസും പ്രതിഷേധകരും തമ്മില്‍ ഏറ്റുമുട്ടി

തൂനിസ്: രാജ്യത്തെ ഉയര്‍ന്ന അളവിലുള്ള തൊഴിലില്ലായ്മക്കെതിരെയും, അറസ്റ്റ് ചെയ്ത പ്രവര്‍ത്തകയെ വിട്ടയക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചും പ്രതിഷേധകര്‍ തെരുവിലിറങ്ങി. പൊലീസുകാരെ കല്ലെറിയുകയും, ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതിഷേധക്കാരെ തുനീഷ്യയുടെ ദക്ഷിണ നഗരമായ തതാവീനില്‍ നിന്ന് പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് എണ്ണ കമ്പനികളില്‍ ജോലി സാധ്യമാക്കുന്ന 2017ലെ കരാര്‍ നടപ്പാക്കണമെന്നതാണ് ഗവണ്‍മെന്റിനോട് പ്രതിഷേധിക്കാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 30 ശതമാനത്തോളമാണ് തുനീഷ്യയിലെ തൊഴിലില്ലായ്മ. ഇത് രാജ്യത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണ്.

സൈനുല്‍ ആബ്ദീന്‍ ബിന്‍ അലിയുടെ ഭരണത്തെ അവസാനിപ്പിച്ച ജനകീയ വിപ്ലവം കഴിഞ്ഞ് പത്ത് വര്‍ഷം കഴിയുമ്പോള്‍ രാജ്യം തൊഴിലില്ലായ്മ നേരിടുന്ന യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേകിച്ച് തതാവീന്‍ പോലുള്ള പ്രദേശങ്ങളില്‍ ബുദ്ധിമുട്ടുകയാണ്.

Related Articles