Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയുമായുള്ള സായുധ സംഘട്ടത്തിനിടെ ഫലസ്തീനി കൊല്ലപ്പെട്ടതായി ആരോഗ്യ, സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാബലുസ് നഗരത്തിലെ റഅസ് അല്‍അയ്ന്‍ മേഖലയില്‍ നടന്ന വെടിവെപ്പില്‍ തലക്ക് വെടിയേറ്റാണ് 31കാരനായ ജമീല്‍ കയ്യാല്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സൈന്യം പ്രദേശം വിട്ടശേഷം രക്തംവാര്‍ന്ന് കയ്യാല്‍ നിലത്ത് കിടക്കുന്ന ഓണ്‍ലൈന്‍ വിഡിയോകള്‍ പ്രചരിച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണയുള്ള പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥര്‍ നാബലുസില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്യുകയും, ആയുധം പിടിച്ചെടുക്കുകയും ചെയ്തതായി ഇസ്രായേല്‍ പൊലീസ് പറഞ്ഞു.

നടപടി പൂര്‍ത്തിയാക്കി പ്രത്യേക സേന മേഖലയില്‍ നിന്ന് പുറത്തുപോയപ്പോള്‍, കലാപകാരികള്‍ അവരുടെ ജീവന്‍ അപകടത്തിലാക്കി അധികം വിദൂരമല്ലാതെ സ്‌ഫോടകാത്മക വസ്തുക്കള്‍ എറിയുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles