Current Date

Search
Close this search box.
Search
Close this search box.

പാക്കിസ്ഥാന്‍: ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി

ഇസ്‌ലാമാബാദ്: ദേശീയ വാര്‍ത്താ ചാനലിനെ മാധ്യമപ്രവര്‍ത്തകന്‍ അഹ്‌മദ് ഖുറൈശിയെ പുറത്താക്കി. ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ പേരിലാണ് അഹ്‌മദ് ഖുറൈശിയെ ചാനലില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ടെലിവിഷന്‍ കറസ്‌പോന്‍ഡന്റ് അഹ്‌മദ് ഖുറൈശിയെ പുറത്താക്കിയതായി പാക്കിസ്ഥാന്‍ ഫെഡറല്‍ വിവരാവകാശ മന്ത്രി മറിയം ഔറംഗസീബ് തിങ്കളാഴ്ച സ്ഥരീകരിച്ചു. ഇസ്രായേലുമായുള്ള രാജ്യത്തിന്റെ നയം മന്ത്രി ഊന്നിപറയുകയും ചെയ്തു.

ഖുറൈശിയുടെ ഇസ്രായേല്‍ സന്ദര്‍ശനം അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടത്തിനും അതിന്റെ നയങ്ങള്‍ക്കും ഇതുമായി ബന്ധമില്ലെന്ന് ഔറംഗസീബ് വ്യക്തമാക്കി.

ഈ പ്രഖ്യാപനത്തിലും അവര്‍ ചെയ്ത രീതിയിലും ഞാന്‍ നിരാശനാണ് -അഹ്‌മദ് ഖുറൈശി മിഡില്‍ ഈസ്റ്റ് ഐനോട് പറഞ്ഞു. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഏതാനും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍.

വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles