Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയുടെ അച്ചടക്ക നടപടി മുസ്‌ലിംകളുടെ വേദന ഇല്ലാതാക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: തെലങ്കാന ബി.ജെ.പി എം.എല്‍.എ ടി. രാജാ സിങ് നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് പാക്കിസ്ഥാന്‍. മുസ്‌ലിംകളെ മുറിപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളുടെ ഇത്തരം ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബി.ജെ.പി നേതാക്കള്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശം നടത്തുന്നത്. ഇത്തരത്തിലുള്ള വളരെ അപഹാസ്യമായ പരാമര്‍ശങ്ങള്‍ പാക്കിസ്ഥാനികളുടെയും ലോകമെമ്പാടുള്ള മില്യണ്‍ക്കണക്കിന് മുസ്‌ലിംകളുടെയും വികാരങ്ങളെ വലിയ തോതില്‍ വ്രണപ്പെടുത്തുന്നതാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ചതിന്റെ പേരില്‍ സിങ്ങിനെ ഹൈദരാബാദ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും, പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചതിന്റെ പേരില്‍ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സിങ്ങിനെതിരെ ബി.ജെ.പി കൈകൊണ്ട സാധാരണ അച്ചടക്ക നടപടി ഇന്ത്യയിലെയും ലോകത്തെയും മുസ്‌ലിംകള്‍ക്കുണ്ടായ വേദന ഇല്ലാതാക്കുന്നില്ല. അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം സിങ് ജാമ്യത്തില്‍ പുറത്തിറങ്ങിയത് അത്യന്തം അപലപനീയമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles