Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ സമാധാന ചര്‍ച്ച; താലിബാന്‍ പങ്കാളിയാകണമെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: രാജ്യത്ത് നിന്ന് മുഴുവന്‍ സേനയും പിന്മാറുന്നതുവരെ അഫ്ഗാന്‍ സമാധാന ഉച്ചകോടി ഒഴിവാക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ ഭാഗഭാക്കാകണമെന്ന് താലിബാനോട് പാക്കിസ്ഥാന്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 11ന് മുമ്പായി മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്ന് യു.എസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സമാധാന ഉച്ചകോടിക്ക് തീരുമാനമായത്. രാജ്യത്തു നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങുന്നതിന് മുന്‍ അഫ്ഗാന്‍ ഭരണകൂടം നിശ്ചയിരുന്ന സമയപരിധി മെയ് ഒന്നായിരുന്നു.

അവരാണ് അവരുടെ തീരുമാനമെടുക്കുന്നത്. എന്നാല്‍, സമാധാന പ്രക്രയില്‍ പങ്കുകൊള്ളുകയെന്നത് അവരുടെ രാഷ്ട്രത്തിന്റെ താല്‍പര്യമാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുന്നതും ഞങ്ങള്‍ ശ്രമിക്കും -പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി അബൂദബിയില്‍ റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Articles