Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ നാല് മാസത്തിനിടെ നാടുവിട്ടത് പത്ത് ലക്ഷത്തിലധികം പേര്‍

കാബൂള്‍: കഴിഞ്ഞ നാല് മാസത്തിനിടെ അഫ്ഗാനില്‍ നിന്ന് പത്ത് ലക്ഷത്തിലധികം പേര്‍ കുടിയേറിയതായി ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇറാനിലേക്കും പാക്കിസ്ഥാനിലേക്കുമാണ് കുടിയേറിയെന്നതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദിനേന 4000ത്തോളം പേര്‍ ഇറാനിലേക്ക് കുടിയേറുന്നതായി സ്വകാര്യ ഗതാഗത വ്യവസായ മേധാവി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക, മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇസ്‌ലാമിക് എമിറേറ്റ് അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles