Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ പ്രധാന യുദ്ധം ഇറാനുമായാണെന്ന് ബിന്യമിന്‍ നെതന്യാഹു

തെല്‍ അവീവ്: രാജ്യത്തിന്റെ പ്രധാന യുദ്ധം ഇറാനുമായാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു -അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എ.ഐ.പി.എ.സിയുടെ (American Israel Public Affairs Committee) മേധാവി ബെറ്റ്‌സി കോര്‍ണുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. യു.എസ് രാഷ്ട്രീയത്തിനകത്ത് ഇസ്രായേലിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് എ.ഐ.പി.എ.സി. ആണവായുധ സമ്പുഷ്ടീകരണത്തില്‍ നിന്ന് ഇറാനെ തുടയുകയെന്നത് തന്റെ സര്‍ക്കാറിന്റെ മുഖ്യ പരിഗണനയാണെന്ന് ഡിസംബര്‍ 29ന് അധികാരമേറ്റതിന് ശേഷം നെതന്യാഹു വിവിധ പരിപാടികളില്‍ പറഞ്ഞിരുന്നു. ആണവ ബോംബ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇറാനെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. എന്നാല്‍, ഇസ്രായേലിന്റെ ആരോപണത്തെ ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു.

വാട്‌സാപ് ഗ്രൂപ്പില് അംഗമാകാന്: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles