Current Date

Search
Close this search box.
Search
Close this search box.

കേരളത്തിനായി എന്‍.ഡി.ടി.വി സമാഹരിച്ചത് 10.36 കോടി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി ആദ്യമായി ഒരു ദേശീയ മാധ്യമം രംഗത്ത്. ഇന്ത്യയിലെ പ്രമുഖ ദേശീയ ചാനലായ എന്‍.ഡി.ടി.വിയാണ് കേരളത്തിനായി 10.36 കോടി സമാഹരിച്ചത്. ആറു മണിക്കൂറിനിടെയാണ് 10 കോടിക്ക് മുകളില്‍ പണം ചാനല്‍ പ്രേക്ഷകരില്‍ നിന്നും സമാഹരിച്ചത്.

‘ഇന്ത്യ ഫോര്‍ കേരള ടെിലിത്തോണ്‍’ എന്ന ലൈവ് പരിപാടിയാണ് ഇതിനായി എന്‍.ഡി.ടി.വി സംഘടിപ്പിച്ചത്. കേരളത്തില്‍ പ്രളയം രൂക്ഷമായി ബാധിച്ച മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണത്തിനായാണ് ഈ പണം വിനിയോഗിക്കുക. വ്യത്യസ്ത കിറ്റുകളും കേരളത്തിനായി എന്‍.ഡി.ടി.വി വിതരണം ചെയ്യും.

ആറു മണിക്കൂര്‍ തുടര്‍ച്ചയായി നടത്തിയ ലൈവ് ഷോക്കിടെ കോര്‍പറേറ്റ് പ്രമുഖന്മാരും സെലിബ്രിറ്റികളും സാധാരണക്കാരുമടക്കമുള്ളവരാണ് സഹായഹസ്തം നീട്ടിയത്. പ്രമുഖ വ്യവസായി പ്രദീപ് ഭവാനി 5 കോടി രൂപയാണ് ഇതിലേക്ക് സംഭാവന നല്‍കിയത്. ആറു മണിക്കൂറിനിടെ രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ ചാനലിലൂടെ അവതരിപ്പിച്ചിരുന്നു.

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എന്‍.ഡി.ടി.വി അറിയിച്ചു. കേരളത്തിലെ പ്രളയം ദേശീയതലത്തില്‍ ക്രിയാത്മകമായി റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം ചാനലുകളില്‍ ഒന്നാണിത്.

Related Articles