Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് തെരഞ്ഞെടുപ്പ്: മുഖ്തദ അസ്സ്വദറിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കം

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശീഈ നേതാവ് മുഖ്തദ അസ്സ്വദറിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് ആദ്യഘട്ട ഫലങ്ങള്‍. തെരഞ്ഞുടപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന് സദ്‌റിസ്റ്റ് സംഘടനയിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ പാര്‍ട്ടിയാണ് ശീഈ പാര്‍ട്ടികള്‍ക്കിടയില്‍ കുടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ള മറ്റൊരു പാര്‍ട്ടിയെന്ന് പ്രാഥമിക ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

സുന്നി നേതാവായ സദ്ദാം ഹുസൈനെ പുറത്താക്കുകയും, ശീഈ ഭൂരിപക്ഷത്തെയും കുര്‍ദുകളെയും അധികാരത്തിലേക്ക് കൊണ്ടുവരികയും ചെയ്ത 2003ലെ യു.എസ് നേതൃത്വത്തിലുള്ള അധിനിവേശത്തിന് ശേഷമാണ് ഇറാഖിലെ ശീഈ വിഭാഗങ്ങള്‍ ഭരണത്തിലും സര്‍ക്കാര്‍ രൂപീകരണത്തിലും ആധിപത്യം ഉറപ്പിച്ചത്.

രാജ്യത്തിന്റെ ചെലവില്‍ സമ്പന്നതയിലെത്തിയെന്ന് ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും, സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്ത 2019ലെ ജനകീയ പ്രക്ഷോഭത്തിന്റെ പ്രതികരണമായാണ് ഞായറാഴ്ചയിലെ തെരഞ്ഞെടുപ്പ് നടന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles