Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് വ്യോമത്താവളത്തിന് നേരെ ആക്രമണം

ബഗ്ദാദ്: തലസ്ഥാനമായ ബഗ്ദാദിന് വടക്ക് ബലദിലെ സൈനിക വ്യോമത്താവളത്തില്‍ അഞ്ച് റോക്കറ്റുകളിലായി ആക്രമണമുണ്ടായതായി ഇറാഖ് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയതായി അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. യു.എസ് കോണ്‍ട്രാക്ടേഴ്‌സ് താമസിക്കുന്ന താവള മേഖലയില്‍ കാതുഷ്യ റോക്കറ്റുകള്‍ പതിച്ചിട്ടുണ്ടെന്നും, അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ഞായറാഴ്ചയിലെ ആക്രമണത്തില്‍ ഒരു വിഭാഗവും അവകാശവാദമായി രംഗത്തുവന്നിട്ടില്ല. എന്നാല്‍, മുമ്പ് സമാന സംഭവങ്ങളില്‍ ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലസ്ഥാനമായ ബഗ്ദാദിലെ യു.എസ് എംബസിയുള്‍പ്പെടെ ഇറാഖിലെ യു.എസ് സംവിധാനങ്ങളെ ലക്ഷ്യംവെച്ച് പതിവായി റോക്കറ്റാക്രമണം നടത്തുന്ന ഇറാനിയന്‍ പിന്തുണയുള്ള മിലീഷ്യകളെ യു.എസ് ഉദ്യോഗസ്ഥര്‍ അപലപിച്ചു.

Related Articles