Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോയിലെ പുതിയ സര്‍ക്കാര്‍; നാദിയ ഫത്താഹ് ധനകാര്യ മന്ത്രി

റബാത്ത്: രാജ്യത്തെ പുതിയ സര്‍ക്കാറിനെ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണിത്. വിദേശ, ആഭ്യന്തര മന്ത്രിമാര്‍ തല്‍സ്ഥാനത്ത് തുടരുന്നു. ധനകാര്യ മന്ത്രിയായി നാദിയ ഫത്താഹ് അലവിയെ നിയമിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന തീരുമാനങ്ങളിലെ അവസാന വാക്ക് രാജാവില്‍ നിക്ഷിപ്തമായ രാജ്യത്തെ പുതിയ സര്‍ക്കാറിന്റെ പ്രധാന ദൗത്യം അസമത്വം നിയന്ത്രിക്കുക, ദാരിദ്രം നിര്‍മാര്‍ജനം ചെയ്യുക, വികസനം ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യംവെച്ച് കൊട്ടാരം ഏല്‍പിച്ച വികസന മാതൃക നടപ്പിലാക്കുകയെന്നതാണ്.

പുതിയ സര്‍ക്കാറിനെ നയിക്കുന്നത് ശതകോടീശ്വരനായ അസീസ് അഖ്‌നൂശാണ്. കഴിഞ്ഞ മാസത്തെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയെ (conservative Justice and Development Party – PJD) പരാജയപ്പെടുത്തി അസീസ് അഖ്‌നൂശിന്റെ നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെഡന്റ്‌സ് (National Rally of Independents) വിജയം കൈവരിച്ചിരുന്നു.

കഴിഞ്ഞ സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായിരുന്ന നാദിയ ഫത്താഹ് അലവി പുതിയ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയാണ്. മന്ത്രിസഭയിലെ ഏഴ് സ്ത്രീ സാന്നിധ്യങ്ങളില്‍ ഒരാളുമാണ് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????:  https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles