Current Date

Search
Close this search box.
Search
Close this search box.

മീഡിയാവണ്‍ വിധി: സ്വാഗതം ചെയ്തും അഭിനന്ദനമര്‍പ്പിച്ചും പ്രമുഖര്‍

കോഴിക്കോട്: മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തും മീഡിയവണിനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമര്‍പ്പിച്ചും രാഷ്ട്രീയ-മാധ്യമ-സാമൂഹിക-സാംസ്‌കാരിക-മത രംഗത്തെ പ്രമുഖര്‍ രംഗത്ത്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍, ഷാഫി പറമ്പില്‍, ശശി തരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ജസ്റ്റിസ് കമാല്‍ പാഷ, അബ്ദുനാസര്‍ മഅ്ദനി, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍,അഡ്വ. കാളീശ്വരം രാജ്, അഡ്വ. ഹാരിസ് ബീരാന്‍ തുടങ്ങി നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

പ്രമുഖരുടെ പ്രതികരണങ്ങളില്‍ നിന്ന്:

ഭരണഘടന സംരക്ഷിക്കാന്‍ പോരാട്ടം നടക്കുന്ന വേളയില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വിധി- മന്ത്രി മുഹമ്മദ് റിയാസ്

‘കേന്ദ്രത്തിന്റെ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിവരയിടുന്ന വിധി. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ കഴിയും എന്നുള്ള നമ്മുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന വിധി. നിയമ പോരാട്ടം നടത്തി വിജയിച്ച മീഡിയവണ്‍ നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുന്നു- പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ആര്‍ജവത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള അംഗീകാരം- ഷാഫി പറമ്പില്‍

മീഡിയവണ്‍ വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണ്- പി.കെ കുഞ്ഞാലിക്കുട്ടി

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടി- എന്‍.കെ പ്രേമചന്ദ്രന്‍.

സബാഷ്, മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധി- ശശി തരൂര്‍

മീഡിവണിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി സുപ്രീം കോടതി റദ്ദാക്കിയതില്‍ സന്തോഷം- എ.കെ ആന്റണി

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്ന വിധി- ശശികുമാര്‍

മാധ്യമങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടി- അബ്ദുനാസര്‍ മഅ്ദനി

ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് പാഠമാകുന്ന വിധി- രമേശ് ചെന്നിത്തല

വിലക്ക് നീക്കിയ വിധി ചരിത്രപരം- അഡ്വ. ഹാരിസ് ബീരാന്‍

മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കുന്നവര്‍ക്കേറ്റ കനത്ത പ്രഹരം- കാനം രാജേന്ദ്രന്‍

ഇന്നും നാളെയും ഇന്ത്യക്ക് സൂക്ഷിച്ച് വെക്കേണ്ട നിലപാടിന്റെ പ്രഖ്യാപനമാണ് കോടതി വിധി- ബിനോയ് വിശ്വം.

മാധ്യമ സ്വാതന്ത്യത്തിനു മേലുള്ള ഫാഷിസ്റ്റ് കയ്യേറ്റത്തെ ചോദ്യം ചെയ്യുന്ന വിധി- വെല്‍ഫെയര്‍ പാര്‍ട്ടി

പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മീഡിയ വണ്‍ മാനേജ്മന്റിനും പിന്തുണ നല്‍കിയ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, നേതാക്കള്‍ ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ് സുപ്രീം കോടതി വിധി-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മീഡിയാവണ്‍ വിധി: നേരിനും നന്മക്കും ലഭിച്ച അംഗീകാരം: പി മുജീബ് റഹ്‌മാന്‍

Related Articles