Current Date

Search
Close this search box.
Search
Close this search box.

യമന്‍: പള്ളിയില്‍ ഹൂതി മിസൈലാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

സന്‍ആ: ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ മഅ്‌രിബ് പ്രവിശ്യയില്‍ വിവിധ സിവിലിയന്മാര്‍ കൊല്ലപ്പെടുകയും, പരിക്കേല്‍ക്കുകയും ചെയ്തതായി വിവരാവകാശ മന്ത്രി മുഅമ്മര്‍ അല്‍ ഇരിയാനി അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 29 സിവിലയന്മാര്‍ക്ക് പരിക്കേറ്റു. രണ്ട് ബലിസ്റ്റിക് മിസൈലുകള്‍ പള്ളിയിലും മത വിദ്യായത്തിലും പതിച്ചതായി മുഅമ്മര്‍ അല്‍ ഇരിയാനി തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് മഅ്‌രിബ് ഗവര്‍ണരുടെ ഓഫീസ് അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ സേനയും ഇറാന്‍ പിന്തുണയുള്ള ഹൂതികളും തമ്മിലെ പോരാട്ടം വര്‍ധിച്ചിരുന്നു. മഅ്‌രിബിലെ ഏറ്റുമുട്ടലില്‍ 10000ത്തോളം പേര്‍ സെപറ്റംബറില്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാറിന്റെ അവസാനത്തെ വടക്കന്‍ ശക്തികേന്ദ്രമാണ് മഅ്‌രിബ്.

യമനിലെ യുദ്ധവും, തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചയും, ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കുള്ള ഇറക്കുമതി വിലക്കും യമനില്‍ വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യമന്‍ സാഹചര്യത്തെ ലോകത്തെ ഏറ്റവും മാനുഷിക പ്രതിസന്ധിയെന്നാണ് യു.എന്‍ വിലയിരുത്തിയത്. രാജ്യത്ത് 16 മില്യണ്‍ ആളുകളാണ് പട്ടിണി നേരിടുന്നത്.

2014ന്റെ അവസാനത്തില്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് സൗദി പിന്തുണയുള്ള സര്‍ക്കാറിനെ ഹൂതികള്‍ പുറത്താക്കിയതിനെ തുടര്‍ന്ന് 2015ല്‍ മാര്‍ച്ചില്‍ സൗദിയുടെ നേത്വത്തിലുള്ള സഖ്യസേന യമനില്‍ ഇടപെടല്‍ നടത്തുകയായിരുന്നു. അഴിമതിനിറഞ്ഞ വ്യവസ്ഥക്കെതിരെയും, വിദേശ ആക്രമണത്തിനെതിരെയുമാണ് ഞങ്ങള്‍ പോരാടികൊണ്ടിരിക്കുന്നതെന്ന് ഹൂതികള്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles