Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് നിരോധനം ഭയപ്പെടുത്തുന്നു -മലാല യൂസുഫ് സായ്

കര്‍ണാടകയിലെ കോളജ് വിദ്യാര്‍ഥിനികളുടെ ഹിജാബ് നിരോധനത്തിനെതിരെ നൊബേല്‍ ജേതാവും പാക്കിസ്ഥാന്‍ വിദ്യാഭ്യാസ അവകാശ പോരാളിയുമായ മലാല യൂസുഫ് സായ്. ഹിജാബ് നിരോധനം ഭയപ്പെടുത്തുന്നതാണെന്ന് മലാല പറഞ്ഞു.

ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. കുറഞ്ഞും കൂടിയും വസ്ത്രം ധരിക്കുന്നതില്‍ സ്ത്രീകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നു. മുസ്‌ലിം സ്ത്രീകളെ അരികുവത്കരിക്കുന്നത് ഇന്ത്യന്‍ നേതൃത്വം അവസാനിപ്പിക്കണം -മലാല യൂസുഫ് സായ് ചൊവ്വാഴ്ച ട്വിറ്ററില്‍ കുറിച്ചു.

തീവ്ര വലതുപക്ഷ വിഭാഗമായ ഭാരതീയ ജനതാ പാര്‍ട്ടി നയിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കര്‍ണാടകയിലെ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാര്‍ഥിയെ തീവ്ര ഹിന്ദു ആള്‍ക്കൂട്ടം നേരിടുന്ന വീഡിയോ ട്വിറ്ററില്‍ വ്യാപകമായ പ്രചരിച്ചിരുന്നു. സേറ്റേറ്റ് സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതേഷേധം ഉയരുകയാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles