Current Date

Search
Close this search box.
Search
Close this search box.

ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റായി ലൂയിസ് റോഡോൾഫോ സത്യപ്രതിജ്ഞ ചെയ്തു

സാന്റോ ഡൊമിം​ഗോ: കഴിഞ്ഞ മാസത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ച ലൂയിസ് റോഡോൾഫോ അബിനാദർ ഡൊമനിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 16 വർഷത്തെ ഇടത് ​കേന്ദ്രീകൃത പാർട്ടികളുടെ അധികാരത്തിന് അന്ത്യംകുറിച്ച് ജുലൈ അഞ്ചിന് 53 വയസ്സുള്ള ബിസിനസ്സുകാരനായ ലൂയിസ് റോഡോൾഫ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടല്ലാത്ത വ്യക്തിയാണ് ലൂയിസ് റോഡോൾഫോ. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു.

സാന്റോ ‍‍ഡൊമിം​ഗോയിൽ ഞായാറാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യു.എസ് സ്റ്റൈറ്റ് സെക്രട്ടറി മെെക്ക് പോംപിയോ പങ്കെടുത്തു. ഇറാനെതിരെ ആയുധ ഉപരോധം അനിശ്ചിതമായി നീട്ടുന്നതിനുള്ള യു.എസ് പ്രമേയത്തെ പിന്തുണച്ച പതിനഞ്ചം​ഗ യു.എൻ സുരക്ഷാ സമിതിയിലെ ഏക രാഷ്ട്രം ഡൊമിനിക്കൻ റിപ്പബ്ലികാണ്. യു.എസ് പ്രമേയത്തെ പിന്തുണച്ച് രണ്ട് ദിവസത്തിന് ശേഷമാണ് യു.എസ് സ്റ്റൈറ്റ് സെക്രട്ടറി ഡൊമിനിക്കൻ റിപ്പബ്ലിക് സന്ദർശിക്കുന്നത്.

Related Articles