Current Date

Search
Close this search box.
Search
Close this search box.

മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹിസ്ബുല്ല

ബൈറൂത്ത്: മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ലബനാനിലെ പ്രധാന സംഘടനകളായ ഹിസ്ബുല്ലയും അമലും പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം മന്ത്രമാര്‍ക്ക് കൂടിക്കാഴ്ചക്കുള്ള അവസരം ഇതിലൂടെ ലഭ്യമാവുകയാണ്. മന്ത്രിസഭാ യോഗങ്ങള്‍ മാറ്റിവെച്ചത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും കറന്‍സിയും കൂടുതല്‍ തകര്‍ച്ചയെ നേരിടുന്നതിന് കാരണമായി.

2022ലെ ബജറ്റിന് അനുമതി നല്‍കാനും, സാമ്പത്തിക വീണ്ടെടുപ്പ് ചര്‍ച്ച ചെയ്യാനുമുളള ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇരുസംഘടനകളും ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. സര്‍ക്കാറിലെ പല മന്ത്രിമാരെയും പിന്തുണക്കുന്നത് ഹിസ്ബുല്ലയും അമലുമാണ്.

2020 ആഗസ്റ്റിലുണ്ടായ ബൈറൂത്ത് തുറമുഖ സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും, സൗദി അറേബ്യയുമായും ചില ഗള്‍ഫ് രാഷ്ട്രങ്ങളുമായും തുടരുന്ന നയതന്ത്ര പാളിച്ചകളും കാരണമായി ഒക്ടോബര്‍ 12 മുതല്‍ പ്രധാനമന്ത്രി നജീബ് മീഖാത്തിയുടെ കീഴിലുള്ള മന്ത്രിസഭക്ക് യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. തല്‍ഫലമായി, സര്‍ക്കാറിന് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടി കൈകൊള്ളുന്നതും സാധ്യമായിരുന്നില്ല.

2019 ആഗസ്റ്റ് മുതല്‍ ലബനീസ് പൗണ്ട് 90 ശതമാനത്തിലധികം മൂല്യത്തകര്‍ച്ചയാണ് നേരിട്ടത്. രാജ്യത്തെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും ദാരിദ്രത്തിലാണ് കഴിയുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles