Current Date

Search
Close this search box.
Search
Close this search box.

ശൈഖ് അശ്ശഅ്‌റാവിയുടെ ജീവചരിത്രം നാടകമാകുന്നു; വിവാദമൊഴിയാതെ ഈജിപ്ത്

കൈറോ: ഈജിപ്ഷ്യന്‍ സിനിമാ നിരൂപകന്‍ ത്വാരിഖ് അശന്നാവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്തരിച്ച ശൈഖ് മുഹമ്മദ് അശ്ശഅ്‌റാവിയുടെ കുടംബം. ശൈഖ് അശ്ശഅ്‌റാവി പിന്തിരിപ്പന്‍ ആശയക്കാരനാണെന്ന് പ്രസ്താവന നടത്തിയ ത്വാരിഖ് അശന്നാവിക്കെതിരെ നയമനടപടി സ്വീകരിക്കുമെന്ന് ശൈഖ് അശ്ശഅ്‌റാവിയുടെ പേരമകന്‍ മുഹമ്മദ് അശ്ശഅ്‌റാവിയുടെ ഭാര്യ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

ഈജിപ്ഷ്യന്‍ നിരൂപകന്‍ നടത്തിയ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരക്കാന്‍ കുടുംബം തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ച് പ്രശസ്തി നേടുന്നത് പരിഗണിച്ചാണത്. ജീവിതകാലത്ത് അദ്ദേഹത്തെ കുറിച്ച് ഇവര്‍ക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. വിചരാണയൊന്നുമുണ്ടാകില്ലെന്ന് കരുതിയാണ് ശൈഖിനെ ചിലര്‍ ആക്രമിക്കുന്നത്. അതിനാലാണ് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതും. ഇത് ശഅ്‌റാവിയെ അപമാനിക്കുന്ന ആദ്യ സമയത്ത് സ്വീകരിക്കേണ്ടതായിരുന്നു -അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈജിപ്ഷ്യന്‍ സാംസ്‌കാരിക മന്ത്രാലയം 2023ലെ നാടകകല പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചത് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടിരുന്നത്. നാടകകല പ്രവര്‍ത്തന പദ്ധതികളില്‍ ശൈഖ് മുഹമ്മദ് അശ്ശഅ്‌റാവിയുടെ ജീവചരിത്രം ആസ്പദിച്ചുള്ള നാടകം സംവിധാനിക്കാനുള്ള തീരുമാനം വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.

ഇസ്‌ലാം മതത്തിന്റെ സഹിഷ്ണുതയും ആധുനികതയും ഇതര മതക്കാരുമായുള്ള ബന്ധവും ചര്‍ച്ച ചെയ്യുന്നത് മുന്നോട്ടുവെക്കുകയെന്നതാണ് കൂടുതല്‍ ഉചിതം. ഇത്, പ്രതിലോമകരമായ കാഴ്ചപ്പാടുണ്ടായിരുന്ന ശൈഖ് അശ്ശഅ്‌റാവിയുടെ ജീവചരിത്രം ചര്‍ച്ച ചെയ്യുന്നതിനുള്ള സമയമല്ലെന്ന് ത്വാരിഖ് അശന്നാവി പ്രസ്താവന നടത്തിയിരുന്നു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles