Current Date

Search
Close this search box.
Search
Close this search box.

അവസാന പ്രാര്‍ഥന ഫലസ്തീന് വേണ്ടി; അന്തരിച്ച അഹ്‌മദ് ഖത്വാന്റെ വീഡിയോ പങ്കുവെച്ച് ലോക പണ്ഡിതവേദി

ഫലസ്തീന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന, അന്തരിച്ച കുവൈത്ത് പണ്ഡിതന്‍ അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അഹ്‌മദ് ബിന്‍ ഇബ്‌റാഹീം ഖത്വാന്റെ വീഡിയോ പങ്കുവെച്ച് ലോക മുസ്‌ലിം പണ്ഡിതവേദി. ഫലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ച് ‘അല്‍മുജ്തമ’ഉം അഹ്‌മദ് ഖത്വാന്റെ വീഡിയോ പങ്കുവെച്ചു. ഗസ്സ മുനമ്പില്‍ ആക്രമണം നടത്തുന്നത് ഇസ്രായേല്‍ രണ്ടാം ദിവസവും തുടരുകയാണ്. ഖാന്‍ യൂനുസില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്‌ലാമിക് ജിഹാദിന്റെ 19 അംഗങ്ങളെ രാത്രിയില്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചത്തെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് വയസ്സുള്ള ആലാഅ് അല്‍ഖദ്ദൂം ഉള്‍പ്പെടെ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

കുവൈത്തിലെ പ്രമുഖ മതപ്രഭാഷകരില്‍ ഒരാളും ഇസ്‌ലാമിക ലോകത്തെ അറിയപ്പെടുന്ന പ്രബോധകനുമാണ് അഹ്‌മദ് ഖത്വാന്‍. 1990ലെ ഇറാഖ് യുദ്ധ സമയത്ത് കുവൈത്തിനെ പ്രതിരോധിച്ച പ്രഭാഷകനുമായിരുന്നു. ഫലസ്തീന്‍ ജനതക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും, ഇസ്രായേലുമായുള്ള നയതന്ത്രബന്ധത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. 2022 ജൂണ്‍ 23നാണ് ‘അല്‍അഖ്‌സ പള്ളിയുടെ പ്രസംഗപീഠത്തിലെ സംരക്ഷകന്‍’ മുഹമ്മദ് ഖത്വാന്‍ അന്തരിച്ചത്. 76കാരനായ അഹ്‌മദ് ഖത്വാനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles