Current Date

Search
Close this search box.
Search
Close this search box.

ലോക സുരക്ഷക്ക് വേണ്ടി അള്‍ജീരിയന്‍ പോരാളികള്‍ ഇറങ്ങണമെന്ന് യുക്രെയ്ന്‍

കിയവ്: റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ അള്‍ജീരിയക്കാരെ യുക്രെയ്‌നിലേക്ക് ക്ഷണിച്ചകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്ന് അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം യുക്രെയ്ന്‍ എംബസിയോട് ആവശ്യപ്പെട്ടു.

റഷ്യന്‍ അധിനിവേശകരെ ചെറുക്കുന്നതിനും, ലോക സുരക്ഷ നിലനിര്‍ത്തുന്നതിനും ‘വിദേശ പൗരന്മാരെ’ ക്ഷണിക്കുന്നുവെന്ന് യുക്രെയ്ന്‍ എംബസി വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരുന്നു.

‘യൂറോപിലെയും ലോകത്തെയും സുരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അധിനിവേശകര്‍ക്കെതിരെ വന്ന് യുക്രെയ്‌നികള്‍ക്കൊപ്പം നിലയുറപ്പിക്കാം’ -ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധത്തെ കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന് അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സന്ദേശം നീക്കം ചെയ്തതായി വൃത്തങ്ങള്‍ അള്‍ജീരിയന്‍ വാര്‍ത്താ വെബ്‌സൈറ്റായ ടി.എസ്.എയോട് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles