Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത്: പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. എണ്ണ സമ്പന്നമായ കുവൈത്തിലെ അനിവാര്യ പരിഷ്‌കരണങ്ങള്‍ തടഞ്ഞ പാര്‍ലമെന്റുമായുള്ള പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെച്ച സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് ശേഷമാണ് അധികാരമേല്‍ക്കുന്നത്.

വിവിധ നിയമജ്ഞരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് നാല് മന്ത്രിമാരെ ബുധനാഴ്ച മാറ്റി. കുവൈത്ത് അമീര്‍ നിയമിച്ച സര്‍ക്കാറിനും തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനുമിടയില്‍ വര്‍ധിക്കുന്ന അസ്വസ്ഥത കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

Related Articles