Current Date

Search
Close this search box.
Search
Close this search box.

സിറിയക്കാരെ അൽഹോൽ ക്യാമ്പിൽ നിന്ന് മാറ്റുമെന്ന് കുർദ് അധികൃതർ

ദമാസ്ക്കസ്: സിറിയക്കാരെ അൽഹോൽ ക്യാമ്പിൽ നിന്ന് മാറ്റുമെന്ന് കുർദ് നേതൃത്വത്തിലുള്ള അധികൃതർ അറിയിച്ചു. ഐ.എസ്.ഐ.എസ് പോരാളികളുടെ കുടുംബവും, കുടിയൊഴിപ്പിക്കപ്പെട്ടവരുമാണ് അൽഹോൽ ക്യാമ്പിൽ തിങ്ങിപാർക്കുന്നത്. യു.എസിന്റെ പിന്തുണയോടെ കുർദ് പേരാളികൾ വടക്കുകിഴക്കൻ സിറിയയുടെ വലിയൊരുഭാ​ഗം ഐ.എസ്.ഐ.എസിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ശേഷം പോരാളികളെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിന് പേരെയും, അവരുടെ ഭാ​ര്യമാരും കുട്ടികളുമടങ്ങുന്ന പതിനായിരക്കണക്കിന് പേരയും, വിദേശികളെയുമാണ് ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ളത്.

28000 സറിയക്കാരും, 30000 ഇറാഖികളും, 10000ത്തോളം വരുന്ന വിദേശികളും ഉൾപ്പെടുന്ന 65000ത്തിലധികം പേർ അൽഹോൽ ക്യാമ്പിൽ മാത്രമായി കഴിയുന്നുവെന്ന് യു.എൻ കണക്കുകൾ പറയുന്നു.

 

Related Articles