Current Date

Search
Close this search box.
Search
Close this search box.

അസ്ഹറുൽ ഉലൂം സനദ് ദാന സമ്മേളനം ഫെബ്രുവരി 20ന്

ആലുവ: അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്സ് സ്റ്റഡീസിന്റെ 32-ാം വാർഷികവും സനദ് ദാന സമ്മേളനവും ഫെബ്രുവരി 20 ഞായർ വൈകിട്ട് നാലിന് അസ്ഹർ കാമ്പസിൽ നടക്കും. 148 യുവ പണ്ഡിതന്മാർ സമ്മേളനത്തിൽ സനദ് ഏറ്റുവാങ്ങും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളത്തിൽ ഓൾ ഇന്ത്യ മുസ്‌ലിം പേർസണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി മുഖ്യപ്രഭാഷണവും സനദ് ദാനവും നിർവ്വഹിക്കും. ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ മൗലവി അൽ ഖാസിമി, കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം സ്വലാഹുദ്ദീൻ മദനി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ.എ യൂസുഫ് ഉമരി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കർ ഫാറൂഖി എന്നിവർ പ്രഭാഷണം നടത്തും.

അസ്ഹറുൽ ഉലൂം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എ മൂസ, കോളേജ് റെക്ടർ ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്, കോളേജ് പ്രിൻസിപ്പാൾ ഷക്കീർ മുഹമ്മദ് നദ്‌വി, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം അബ്ദുർറഹ്മാൻ, വൈസ് ചെയർമാൻമാരായ എം.എം അബ്ദുൽ അസീസ്, പി.കെ മുഹമ്മദ്, കെ.കെ അബൂബക്കർ, എം.പി ഹനീഫ ഹാജി, സെക്രട്ടറിമാരായ വി.എ ഇബ്രാഹിം കുട്ടി, എം.പി ഫൈസൽ അസ്ഹരി, ട്രഷറർ ടി.ബി ഹാഷിം പി.ആർ സെക്രട്ടറി അശ്റഫ് അലി അസ്ഹരി, വൈസ് പ്രിൻസിപ്പാൾ കെ.എ മുഹമ്മദ് ജമാലുദ്ദീൻ പാനായിക്കുളം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി നസീം ദേവതിയാൽ എന്നിവർ സംബന്ധിക്കും.

Related Articles