Current Date

Search
Close this search box.
Search
Close this search box.

അലങ്കൃതമായി ഖുദ്‌സ്; റമദാനിലെ ഒരു വൈകുന്നേര കാഴ്ച -വിഡിയോ

ജറൂസലം: ഇസ്രേയേല്‍ സൈന്യത്തിന്റെ കടുത്ത നടപടികള്‍ക്കിടയിലും, അനുഗ്രഹീത റമദാനെ അലങ്കാരത്തോടെ സ്വീകരിക്കുകയാണ് ഖുദ്സ്. നമസ്‌കാരത്തിനും ഇഅ്തികാഫിനുമായി നിരവധി പേരാണ് അനുഗ്രഹീത മസ്ജിദുല്‍ അഖ്സയിലേക്ക് ഒഴുകിയെത്തുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അനുഗ്രഹീത റമദാനെ ഭംഗിയോടെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജറൂസലം ഔഖാഫ് ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് അസാം പറയുന്നു. പ്രഭാതം മുതല്‍ തറാവീഹ് നമസ്‌കാരം വരെ ദീനീ ക്ലാസുകളും പ്രസംഗങ്ങളും, പണ്ഡിതര്‍ ഒത്തുചേരുന്ന തറാവീഹ് നമസ്‌കാരവും, ഫലസ്തീനകത്തും പുറത്തുമുള്ള ഖാരിഉകളുടെ (ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍) നേതൃത്വത്തിലുള്ള തറാവീഹ് നമസ്‌കാരവും റമദാന്‍ ഒരുക്കങ്ങളുടെ ഭാഗമാണെന്ന് അസാം കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശകര്‍ ഒഴുകിയെത്തുന്നതിനോപ്പം, ഓരോ ഫലസ്തീനിയും വിശ്വാസികളുടെ വിശ്വാസത്തിന്റെ പ്രതീകമായ മസ്ജിദുല്‍ അഖ്‌സയിലെത്താന്‍ കൊതിക്കുന്നു.

പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഇസ്രേയലില്‍ പതിനായിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലാണ്. നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്‌കരണത്തെ എതിര്‍ത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിനെ തുടര്‍ന്ന് തെരുവ് പ്രക്ഷുബ്ധമാവുകയായിരുന്നു. ജുഡീഷ്യറിയുടെ അധികാരം പരിഷ്‌കരിക്കാനുള്ള നെതന്യാഹുവിന്റെ നടപടിക്കെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles