Current Date

Search
Close this search box.
Search
Close this search box.

‘ഫലസ്തീന്‍ ഭീകര’രെ വെറുതെ വിടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

വെസ്റ്റ് ബാങ്ക്: ജറൂസലം ഉള്‍പ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ ചര്‍ച്ചക്ക് ആഹ്വാനം ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡ്. ഫലസ്തീനികള്‍ ശുഅ്ഫാത് ക്യാമ്പ് അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, അധിനിവേശ സൈന്യം വെസ്റ്റ് ബാങ്കിലെ ‘ഭീകരവാദ’ത്തിനെതിരെ നടപടികള്‍ വ്യാപിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വ്യക്തമാക്കി. അധിനിവേശ ഇസ്രായേല്‍ പൊലീസിന്റെ സുരക്ഷയില്‍ ‘ത്രോണ്‍ ഡേ’യില്‍, മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് തീവ്ര ജൂതന്മാരുടെയും കുടിയേറ്റക്കാരുടെയും കടന്നുകയറ്റം തുടരുന്ന സാഹചര്യമാണുള്ളത്. ജറൂസലമിലെയും വെസ്റ്റ് ബാങ്കിലെയും വിവിധ പ്രദേശങ്ങളില്‍ അധിനിവേശ സേനയും ഫലസ്തീന്‍ യുവാക്കളും തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം, ഇസാവിയക്ക് സമീപമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഇസ്രായേല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഹെബ്രോണിന് സമീപം അധിനിവേശ സേനയുമായുള്ള സംഘര്‍ഷത്തില്‍ ബുധനാഴ്ച ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടിരുന്നു. വയറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്ന് അല്‍അറൂബ് ക്യാമ്പില്‍, 18കാരനായ ഉസാമ മുഹമ്മദ് അദവി കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles