Current Date

Search
Close this search box.
Search
Close this search box.

ജര്‍റാഹ് കുടിയൊഴിപ്പിക്കല്‍; അപ്പീല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹ് പരിസരങ്ങളിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ നാല് ഫലസ്തീന്‍ കുടുംബങ്ങള്‍ നല്‍കിയ അപ്പീല്‍ ഇസ്രായേല്‍ സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഇസ്രായേല്‍ ഉടമസ്ഥത അംഗീകരിച്ച് ‘പരിരക്ഷിത കുടിയാന്മാരാ’യി തുടരാനുള്ള കോടതി നിര്‍ദേശത്തെ നിരസിച്ചതായി കുടുംബം പറഞ്ഞു. 70 അംഗങ്ങളുള്ള നാല് ഫലസ്തീന്‍ കുടുംബങ്ങളുടെ കേസിന്റെ തിങ്കളാഴ്ച വിചാരണ തുടങ്ങിയിരുന്നു.

ജൂത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി നാല് ഫലസ്തീന്‍ കുടുംബങ്ങളെ പറത്താക്കാന്‍ ഇസ്രായേല്‍ കീഴ് കോടതി അംഗീകാരം നല്‍കിയിരുന്നു. 1948ല്‍ ഇസ്രായേല്‍ സ്ഥാപിതമാകുന്നതിന് മുമ്പ് ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഫലസ്തീനികള്‍ വീടുകള്‍ നിര്‍മിച്ചതെന്ന് കോടതി വിധിച്ചു.

താമസക്കാരുടെ അവസാന അപ്പീല്‍ പരിശോധിച്ച്, വീടുകളുടെ ഇസ്രായേല്‍ ഉടമസ്ഥത അംഗീകരിക്കുകയും, പ്രതീകാത്മക വാര്‍ഷിക വാടക നല്‍കുകയും ചെയ്യുന്നവര്‍ക്ക് ‘പരിരക്ഷിത കുടയാന്മാര്‍’ എന്ന പദവി കോടതി നിര്‍ദേശിച്ചെങ്കിലും നാല് കുടുംബങ്ങളും അത് നിഷേധിക്കുകയായിരുന്നു.

Related Articles