Current Date

Search
Close this search box.
Search
Close this search box.

ബൈഡന്‍ ഭരണകൂടം ഇസ്രായേലിന് വിധേയപ്പെടരുത് -ഇറാന്‍

തെഹ്‌റാന്‍: ബൈഡന്‍ ഭരണകൂടം സ്വതന്ത്രമാണ്. മുന്‍ ഭരണകൂടത്തെപോലെ ഇസ്രായേലിന്റെ കല്‍പനകള്‍ക്ക് വിധേയപ്പെടരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സ്റ്റാഫ് മേധാവി മഹ്മൂദ് വാഇസി. ഇറാനെതിരെ ഇസ്രായേല്‍ ആക്രമണ നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്റ്റാഫ് മേധാവി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏതാനും മാസങ്ങളായി ഇറാന്‍ കൈകൊള്ളുന്ന ആണവ സമ്പുഷ്ടീകരണ പദ്ധതിയുടെ പ്രതികരണമെന്നോണം നിലവിലുള്ള ആക്രമണങ്ങള്‍ക്ക് പുറമെ പുതിയ നടപടിക്ക് ഇസ്രായേല്‍ സൈന്യം തയാറെടുക്കുന്നതായി ലഫ്റ്റനന്റ് ജനറല്‍ അവീവ് കൊച്ചവി ചൊവ്വാഴ്ച പറഞ്ഞു. ഇറാനും ലോക ശക്തികളും തമ്മില്‍ 2015ല്‍ ഏര്‍പ്പെട്ട ചരിത്രപരമായ ആണവ കരാറിലേക്ക് വീണ്ടും പ്രവേശിക്കണമെന്ന് സൂചന നല്‍കിയ
പുതിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഭീഷണിയാണ് സ്റ്റാഫ് മേധാവി മഹ്മൂദ് വാഇസിയുടെ പ്രതികരണം.

Related Articles