Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള റോക്കറ്റ് തടഞ്ഞതായി ഇസ്രായേല്‍

ജറൂസലം: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ നിന്നുള്ള റോക്കറ്റിനെ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദിലെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന്് ഫലസ്തീന്‍ ഭാഗത്തുനിന്നുള്ള മാസത്തിലെ ആദ്യ ആക്രമണമാണിത്.

തിങ്കളാഴ്ചയിലെ ആക്രമണത്തില്‍ മരണങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീന്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തിട്ടില്ല. അയണ്‍ ഡോം ഇന്റര്‍സെപ്റ്ററാണ് റോക്കറ്റിനെ പ്രതിരോധിച്ചതെന്ന് ഇസ്രായേല്‍ പറഞ്ഞു.

അല്‍ അഖ്‌സ മസ്ജിദിലെ ഏതൊരു ആക്രമണവും ‘റെഡ് ലൈന്‍’ ആണെന്ന് തീരപ്രദേശത്ത് ഭരണം നടത്തുന്ന ഫലസ്തീന്‍ വിഭാഗമായ ഹമാസ് മുന്നറിയിപ്പ് നല്‍കി. ഏതാനും ദിവസങ്ങളായി കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ആക്രമണത്തില്‍ ഇസ്രായേല്‍ നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles