Current Date

Search
Close this search box.
Search
Close this search box.

ഫാത്തിമയുടെ കുടുംബം വീട് ഒഴിയണമെന്ന് ഇസ്രായേല്‍ ഉത്തരവ്

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹില്‍ ഫാത്തിമ സാലിമിന്റെ കുടുംബം ആശങ്കയോടെയാണ് കഴിയുന്നത്. 1951 മുതല്‍ താമസിക്കുന്ന തങ്ങളുടെ വീട് ഒഴിയണമെന്നാണ് സൈന്യം ആവശ്യപ്പെടുന്നത്. മൂന്ന് തലമുറകളായി ഫാത്തിമ സാലിമിന്റെ കുടുംബം ഈ വീട്ടിലാണ് താമസിക്കുന്നത്.

ഇസ്രായേല്‍ കുടിയേറ്റക്കാരായ എന്‍.ജി.ഒ വസ്തുവില്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന്, അധിനിവേശ കിഴക്കന്‍ ജറുസലിമിലെ ശൈഖ് ജര്‍റാഹിലെ നാല് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന കുടുംബത്തെ 2021 ഡിസംബര്‍ 29ന് നിര്‍ബന്ധമായി പുറത്താക്കണമെന്ന് ഇസ്രായേല്‍ കോടതി കഴിഞ്ഞ വര്‍ഷം വിധിക്കുകയായിരുന്നു.

ഇസ്രായേല്‍ സേനയും ഫലസ്തീനികളും തമ്മിലുണ്ടായ പ്രതിഷേധത്തിനും ഏറ്റുമുട്ടലിനും ശേഷം പൊലീസ് ആവശ്യപ്രകാരം ഡിസംബര്‍ 23ന് ഇസ്രായേല്‍ കോടതി നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഫാത്തിമ സാലിമിന്റെ കുടുംബത്തിന് കൂടുതല്‍ അപ്പീല്‍ നല്‍കാന്‍ കഴിയാതെ വന്നതോടെ, ഈ മാസം തന്നെ കുടിയൊഴിപ്പിക്കപ്പെടുന്നതാണ് -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles