Current Date

Search
Close this search box.
Search
Close this search box.

ദക്ഷിണ ദമസ്‌കസില്‍ ഇസ്രായേല്‍ ആക്രമണം

ദമസ്‌കസ്: ദക്ഷിണ ദമസ്‌കസ് മേഖലകളില്‍ ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തിയതായി സിറിയന്‍ സൈന്യം ഞായറാഴ്ച വ്യക്തമാക്കി. ഇറാനുമായി ബന്ധമുള്ള സ്വത്തുവകകള്‍ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് പ്രാദേശിക രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഗൊലന്‍ മലനിരകളില്‍ നിന്നാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ തലസ്ഥാന പ്രാന്തപ്രദേശങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഇസ്രായേല്‍ സൈനിക വക്താവ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയാറായില്ല. സിറിയയില്‍ ഇറാനികളുടെ കടന്നുകയറ്റം തടയുന്നതിന് ആഴ്ചതോറും നടപടികള്‍ സ്വീകരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വെള്ളിയാഴ്ച പറഞ്ഞു.

Related Articles