Current Date

Search
Close this search box.
Search
Close this search box.

കോവിഡിനെ നേരിടാന്‍ യു.എ.ഇയുമായി സഹകരിക്കുമെന്ന് ഇസ്രായേല്‍

തെല്‍ അവീവ്: കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിന് യു.എ.ഇയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ തയതന്ത്ര ബന്ധത്തിന്റെ അഭാവത്തിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ വത്കരണത്തിന്റെ തുടക്കമാണിതെന്നും ഈ സഹകരണം നമ്മുടെ പ്രദേശത്തുകാര്‍ക്ക് അനുഗ്രഹമാകുമെന്നും നെതന്യാഹു പറഞ്ഞു. വെസ്റ്റ് ബാങ്ക് കൈയേറുന്ന നടപടികള്‍ ആരംഭിക്കാന്‍ ഒരാഴ്ച അവശേഷിക്കെയാണ് നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ജൂലൈ 1നാണ് ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടി ആരംഭിക്കുക.

കോറോണക്കെതിരെയുള്ള ഗവേഷണത്തിലും സാങ്കേതികവിദ്യയിലും വികസനത്തിലും പരസ്പരം സഹകരിക്കുകയും ആരോഗ്യ മേഖലയില്‍ പരസ്പരം മെച്ചപ്പെടുത്താനുമാണ് ഈ സഹകരണം കൊണ്ടുദ്ദേശിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

Related Articles