Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും യു.എ.ഇയും അടുത്ത മാസം വ്യാപാര കരാറില്‍ ഒപ്പുവെക്കും

അബൂദബി: ഇസ്രായേലും യു.എ.ഇയും അടുത്ത മാസം അവസാനത്തോടെ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്ന് ഇസ്രായേലിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് അല്‍ ഖാജ അറിയിച്ചു.

ഇന്ത്യയുമായും ഇന്ത്യോനേഷ്യയുമായുള്ള കരാറുകള്‍ക്ക് ശേഷം, യു.എ.ഇയും ഇസ്രായേലും സി.ഇ.പി.ഒ (Comprehensive Economic Partnership Agreement) കരാര്‍ അടുത്ത മാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി നയതന്ത്രജ്ഞന്‍ മുഹമ്മദ് അല്‍ ഖാജ ട്വിറ്ററില്‍ കുറിച്ചു. ഇസ്രായേലുമായുള്ള സി.ഇ.പി.എ കരാര്‍ നിര്‍ണായക സാമ്പത്തിക സമൃദ്ധി കൊണ്ടുവരുമെന്നാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലെ മൂന്ന് അംഗങ്ങള്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചിരുന്നു. 2020ല്‍ യു.എസ് മധ്യസ്ഥതയോടെ നടന്ന ‘അബ്രഹാം ഉടമ്പടി’ക്ക് ശേഷം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ യു.എ.ഇ പ്രതിനിധി സംഘമായിരുന്നു ഇത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles